Trending

കാര്യങ്ങൾ അത്ര "ലൈറ്റല്ല " പോലീസ്


വാഹനങ്ങളിൽ ലൈറ്റിനുള്ള പ്രാധാന്യം വളരെ വലുതാണ്. രണ്ടു വാഹനങ്ങൾ തമ്മിലുള്ള ആശയവിനിമയം നടക്കുന്നതുതന്നെ ലൈറ്റിലൂടെയാണ്. ഹെഡ് ലൈറ്റ് ഡിം ചെയ്യാനുള്ള സംവിധാനം ഉളളതായി പലർക്കും അറിയില്ലെന്നു തോന്നും രാത്രികാലങ്ങളിൽ ഡ്രൈവ് ചെയ്യുമ്ബോൾ . ഡിം , ബ്രൈറ്റ് മോഡുകൾ തിരഞ്ഞെടുക്കാനുള്ള സംവിധാനം ഹെഡ്‍ലൈറ്റ് - ടേൺ ഇൻഡിക്കേറ്റർ ലിവറിൽ നൽകിയിട്ടുണ്ട്. കൂടുതൽ ദൂരത്തേയ്ക്ക് നേർദിശയിൽ പ്രകാശം പരത്താനുള്ളതാണ് ബ്രൈറ്റ് മോഡ്. 100 മീറ്ററിലേറെ ദൂരത്തേയ്ക്ക് പ്രകാശം പരക്കും. ബ്രൈറ്റ് മോഡ് ഇടുമ്ബോൾ മീറ്റർ കൺസോളിൽ നീല ലൈറ്റ് തെളിയുന്നത് കാണാം.

ഡിം മോഡിൽ കുറഞ്ഞ പരിധിയിൽ താഴ്ന്ന് മാത്രമാകും ഹെ‍ഡ്‍ലൈറ്റിന്റെ പ്രകാശം പതിക്കുക. തെരുവു വിളക്കുകൾ നിറ‍ഞ്ഞ നഗരവീഥികളിൽ ഡിം മോഡ് മാത്രം ഉപയോഗിക്കുക. ഹൈവേകളിലും ഇരുട്ട് നിറഞ്ഞ വഴികളിലും ബ്രൈറ്റ് ഇടാം. 200 മീറ്റർ പരിധിയ്ക്കുള്ളിൽ എതിരെ അല്ലെങ്കിൽ മുന്നിൽ വണ്ടിയുള്ള പക്ഷം ഹെഡ് ലൈറ്റ് ഡിം മോഡിലിടണം.

രാത്രിയിൽ ഹോൺ ഉപയോഗം പാടില്ലാത്തതിനാൽ ഓവർടേക്ക് ചെയ്യേണ്ടപ്പോൾ മുന്നിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് സൂചന നൽകാൻ ഹെഡ് ലൈറ്റ് ഇടവിട്ട് ബ്രൈറ്റ് ചെയ്യുക. വളവുകളിൽ ഡിം , ബ്രൈറ്റ് മോഡുകൾ ഇടവിട്ട് ചെയ്യുക. എതിരെ വരുന്ന വാഹനങ്ങൾക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയിക്കാൻ ഇതുസഹായിക്കും. നിങ്ങളുടെ വാഹനത്തിന്റെ ഹെഡ്‍ലൈറ്റ് ബ്രൈറ്റ് മോഡിലായിരിക്കുമ്ബോൾ എതിരെ വരുന്ന വാഹനം ലൈറ്റ് മിന്നിക്കുന്നത് ഡിം ചെയ്യാനുള്ള അഭ്യർഥനയാണ്.

ഇൻഡിക്കേറ്ററുകൾ:
നേരേ പോകുന്ന വാഹനം പെട്ടെന്ന് ഇടത്തേയ്ക്കോ വലത്തേയ്ക്കോ തിരിഞ്ഞ് ഒറ്റ പോക്ക്. ദിവസവും ഇത്തരത്തിലുള്ള പലരെയും നമ്മൾ റോഡിൽ കാണാറുണ്ട്. ടേൺ ഇൻഡിക്കേറ്റർ ഇല്ലാത്ത വാഹനമാണോ അവരുടേത് എന്നു പോലും സംശയിച്ചുപോകും. ഹൈവേയിൽ ലൈൻ മാറുമ്ബോഴും ഏതെങ്കിലും വശത്തേയ്ക്ക് തിരിയുമ്ബോഴും ശരിയായ ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. യു ടേൺ എടുക്കുമ്ബോൾ 30 മീറ്റർ മുമ്ബെങ്കിലും ഇൻഡിക്കേറ്റർ ഇടുക. സാധാരണ റോഡിൽ ഏതെങ്കിലും വശത്തേയ്ക്ക് തിരിയുന്നതിന് 200 അടി മുൻപ് ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കണം.
ഹൈവേയിലാണെങ്കിൽ 900 അടി മുൻപ് വേണം. ഉപയോഗശേഷം ഇൻഡിക്കേറ്റർ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇൻഡിക്കേറ്റർ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാൻ അവകാശമുണ്ടെന്ന് കരുതരുത്. എതിർ ദിശയിൽ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേയ്ക്ക് തിരിയാവു. റിയർ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം. മറ്റൊരു വാഹനത്തിന് ഓവർടേക്ക് ചെയ്യാനുള്ള അനുമതി നൽകുന്നതിനായി യാതൊരു കാരണവശാലും വലത്തേയ്ക്കുള്ള ഇടരുത്. ഹാൻഡ് സിഗ്നൽ കാണിക്കുക. അതു ബുദ്ധിമുട്ടാണെങ്കിൽ ഇടത് വശത്തേയ്ക്കുള്ള ഇൻഡിക്കേറ്റർ ഇടുക. നിങ്ങൾ സൈഡ് ചേർക്കുകയാണെന്ന് ധാരണയോടെ പിന്നിലുള്ള വാഹനം ഓവർടേക്ക് ചെയ്തുകൊളളും.

നിരത്തുകളിൽ നിങ്ങളുടെ സുരക്ഷ മാത്രമല്ല
മറ്റുള്ളവരുടെ സുരക്ഷയും നിങ്ങളുടെ ഉത്തരവാദിത്തമാണ്. വിലപ്പെട്ട ജീവനുകൾ പൊതുനിരത്തിൽ പൊലിയാതിരിക്കാൻ ട്രാഫിക് നിയമങ്ങൾ പാലിച്ചും സുരക്ഷിതമായും വാഹനമോടിക്കുക

#keralapolice
T News

working in the field of advertising and printing

Post a Comment

Previous Post Next Post