Trending

വയനാട് പേരിയയിൽ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികർക്ക് പരിക്ക്




മാനന്തവാടി: പേരിയ ചന്ദന തോടിൽ ട്രാവലർ നിയന്ത്രണം വിട്ട്മറിഞ്ഞ് യാത്രികർക്ക് പരിക്ക്.

ബത്തേരി നായ്ക്കട്ടിയിൽ
നിന്നും കണ്ണൂരിലേക്ക് വിനോദയാത്ര പോകുകയായിരുന്ന
ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.

 സ്ത്രീകളും കുട്ടികളുമടക്കം പതിനഞ്ചോളം പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവരെ പേരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, മാനന്തവാടി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. റോഡരികിലെ കല്ലുങ്കിന്റെ ഭിത്തിയിൽ തട്ടി മറിഞ്ഞതാണെന്നാണ് നാട്ടുകാർ പറയുന്നത്.

.
T News

working in the field of advertising and printing

Post a Comment

Previous Post Next Post