താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം തോട് നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ വള്ളി ഉദ്ഘാടനം ചെയ്തു, സമ്മാനങ്ങൾ നൽകി പുതിയ കുട്ടികളെ വരവേൽക്കുകയും, പഴയ കുട്ടികൾക്ക് യാത്ര അയപ്പ് നൽകുകയും ചെയ്തു.
പുണ്യം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പുസ്തക വിതരവും നടത്തി. ട്രസ്റ്റ് വൈസ്. പ്രസിഡൻ്റ് അമൃതദാസൻ തമ്പിയാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്.
ചടങ്ങിൽ മുൻ വാർഡ് മെമ്പർ ടി കെ തങ്കപ്പൻ മാസ്റ്റർ, പുണ്യം ചാരിറ്റബിൾ പ്രസിഡൻ്റ് ബാബു നമ്പൂതിരി എന്നിവർ ആശംസ അർപ്പിച്ചു.
അംഗനവാടി വർക്കർ മിനി തമ്പി, ഹെൽപ്പർ അനിത, എന്നിവർക്ക് പുറമെ രക്ഷിതാക്കളും, നാട്ടുകാരും സന്നിഹിതരായി.

