Trending

നിർത്തിയിട്ട ലോറി പിന്നോട്ട് നീങ്ങി ചായക്കട തകർത്തു



താമരശ്ശേരി: താമരശ്ശേരിക്ക് സമീപം അമ്പായത്തോട്ടിൽ ദേശീയ പാതയോരത്തെ ഗ്രൗണ്ടിൽ നിർത്തിയിട്ട ലോറി പിന്നോട്ട് നീങ്ങി റോഡിന് എതിർവശത്തെ ചായക്കട തകർത്തു. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.

അമ്പായത്തോട് സ്വദേശികളായ ശശി - ലീല ദമ്പതിമാർ നടത്തുന്ന ചായക്കടയാണ്.അപകട സമയത്ത കടക്കകത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.

കടക്കകത്ത് ഉണ്ടായിരുന്ന സാധനങ്ങളെല്ലാം തകർന്നു. മുക്കത്ത് നിന്നും ഫയർ ഫോഴ്സ് എത്തിയെങ്കിലും അതിനു മുമ്പുതന്നെ നാട്ടുകാർ ലോറി തള്ളിമാറ്റിയിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post