Trending

സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും, ഡ്രൈവർമാർക്കുള്ള പരിശീലന ക്ലാസും ആരംഭിച്ചു.


സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾവാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും, ഡ്രൈവർമാർക്ക് പരിശീലന ക്ലാസും താമരശ്ശേരി ടെസ്റ്റ് ഗ്രൗണ്ടിൽ ആരംഭിച്ചു.

താമരശ്ശേരി: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൊടുവള്ളി ജോയിൻ്റ് ആർ ടി ഒ ക്ക് കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും, ഡ്രൈവർമാർക്കായുള്ള ക്ലാസും താമരശ്ശേരി ചെക്ക് പോസ്റ്റിനു സമീപമുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ആരംഭിച്ചു.

കൊടുവള്ളി ജോയിൻ്റ് ആർ ടി ഒ .ഇ സി പ്രദീപിൻ്റെ നേതൃത്വത്തിലാണ് പരിശോധന.എം വി ഐമാരായ അജിത് കുമാർ, പത്മലാൽ, എ.എംവിഐമാരായ ടിജോ, റിലേഷ്, രൂപേഷ് എന്നിവരാണ് പരിശോധന നടത്തുന്നത്.

വാഹനരേഖകൾ പരിശോധിച്ച ശേഷം, വാഹനം ഓടിച്ചു നോക്കി കണ്ടീഷൻ ഉറപ്പു വരുത്തിയ ശേഷം മുൻഭാഗത്തെ ഗ്ലാസിൽ സ്റ്റിക്കർ പതിക്കും, ഇത്തരത്തിൽ സ്റ്റിക്കർ പതിക്കാത്ത സ്കൂൾ വാഹനങ്ങൾ സർവ്വീസ് നടത്താൻ അനുവധിക്കില്ല.

.കൊടുവള്ളി JRTO ക്ക് കീഴിൽ 250 ൽ അധികം സ്കൂൾ വാഹനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്.



T News

working in the field of advertising and printing

Post a Comment

Previous Post Next Post