Trending

ലെസ്ബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് ഹൈക്കോടതി




കൊച്ചി: ലെസ്ബിയൻ (Lesbian) പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് ഹൈക്കോടതി. കോഴിക്കോട് സ്വദേശിനിയായ ആദില നസ്റിൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. പങ്കാളിയെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ചാണ് സ്വദേശിനിയായ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരാകാൻ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയോട് കോടതി നിര്‍ദ്ദേശിച്ചു. പെൺകുട്ടിയെ രക്ഷിതാക്കൾ കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു.

തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണം എന്നാവശ്യപ്പട്ട് ആലുവ സ്വദേശിയായ ആദില നസ്റിനാണ് നിയമസഹായം തേടി കോടതിയെ സമീപിച്ചത്. തനിക്കൊപ്പം താമസിക്കാന്‍ താല്‍പ്പര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവില്‍ ഇട്ടതായി ലെസ്ബിയന്‍ പ്രണയിനിയുടെ പരാതി. ആദില പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് താമരശേരി സ്വദേശിയാണ് ആദിലയുടെ പങ്കാളി. ആലുവയിലെ ബന്ധുവിന്‍റെ വീട്ടിലായിരുന്നു പങ്കാളിയായ കോഴിക്കോട് സ്വദേശിനിയായ യുവതിയ്ക്കൊപ്പം ആദില നസ്റിൻ താമസിച്ചിരുന്നത്. ആറ് ദിവസം മുമ്പ് പങ്കാളിയുടെ അമ്മയും ബന്ധുക്കളും ആലുവയിലെ വീട്ടിലെത്തി ബലംപ്രയോഗിച്ച് പങ്കാളിയെ തട്ടിക്കൊണ്ട് പോയെന്ന് ആദില പറയുന്നു. ഇതിന് തന്‍റെ ബന്ധുക്കളും കൂട്ടുനിന്നുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. 

T News

working in the field of advertising and printing

Post a Comment

Previous Post Next Post