കൊടുവള്ളി: മുത്തമ്പലം തച്ചോട്ടമ്മൽ അബുബക്കർ (80) നിര്യാതനായി. കൊടുവള്ളി മാനിപുരം മേഖലയിൽ സി.പി.ഐ.എം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഇദ്ദേഹം സിപിഐഎം മാനിപുരം ബ്രാഞ്ച് അംഗമാണ്.
സിപിഐഎം കൊടുവള്ളി ലോക്കൽ കമ്മിറ്റി മുൻ അംഗം, മാനിപുരം ബ്രാഞ്ച് മുൻ സെക്രട്ടറി, സിഐടിയു കൊടുവള്ളി മേഖല ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മക്കൾ: ടി എം മൻസൂർ (സീനിയർ സബ് എഡിറ്റർ, ദേശാഭിമാനി സെൻ്റർ ഡെസ്ക്. തിരുവനന്തപുരം, സിപിഐഎം ദേശാഭിമാനി ലോക്കൽ കമ്മിറ്റിയംഗം, തിരുവനന്തപുരം),മുഹമ്മദ് നിവാസ് (അധ്യാപകൻ' ജിവിഎച്ച്എസ്എസ് കരിങ്കുറ്റി, വയനാട്). മരുമക്കൾ: എ.പി സമീറ ( കെഎച്ച്.ഡബ്ല്യു.ഡബ്ല്യു ബോർഡ് കോഴിക്കോട്), സി. സീനത്ത് ( നഴ്സിംഗ് ഓഫീസർ, സി.എച്ച്.സി. പനമരം)
മയ്യത്ത് നമസ്കാരം ഇന്ന് (ചൊവ്വാഴ്ച്ച) വൈകിട്ട് 4 മണിക്ക് മാനിപുരം ജുമാ മസ്ജിദിലും
4.30ന് കക്കാടംചാൽ ജുമാ മസ്ജിദിലും.
