Trending

ചുരത്തിൽ അപകടത്തിൽപ്പെട്ട കാർ താഴ്ച്ചയിലേക്ക് പതിക്കാതെ അത്ഭുതകരമായി രക്ഷപെട്ടു




താമരശ്ശേരി:വയനാട് ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ചുരത്തിലെ 4 വളവിന് മുകൾ ഭാഗത്തായി സംരക്ഷണ ഭിത്തി തകർന്ന് 30 അടിയോളം താഴ്ചയിലുള്ള മൂന്നാം വളവിന്റെ സമീപത്തേക്ക് വീഴുന്നതിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു.

 കാറിന്റെ മുൻഭാഗം റോഡിൽ നിന്നും പുറത്തേക്ക്  തൂങ്ങിയ നിലയിലായിരുന്നു. 

ഭാഗ്യം കൊണ്ടാണ് യാത്രക്കാർ തല നാരിഴയ്ക്ക്‌ രക്ഷപെട്ടത്.

ഇന്നലെ രാത്രിയായിരുന്നു അപകടം.

 വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സഹായത്താൽ ക്രെയിൻ ഉപയോഗിച്ച് വലിച്ച് കയറ്റി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post