കാസർകോട് :കരിച്ചേരി പുഴയില്‍ കുണ്ടംകുഴി തോണിക്കടവ് ചൊട്ടയിൽ മൂന്നു പേർ മുങ്ങിമരിച്ചു.കുണ്ടംകുഴി ഗദ്ധേമൂലയിലെ ചന്ദ്രാജിയുടെ മകന്‍ നിധിന്‍ (38), ഭാര്യ കര്‍ണാടക സ്വദേശിനി ദീക്ഷ (30 ), ഇവരുടെ ബന്ധു മനീഷ് ( 15) എന്നിവരാണ് മരിച്ചത്.
മനീഷിൻ്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
നിധിന്റെ വീട്ടിൽ വിരുന്നുവന്ന കർണാടകയിൽ നിന്നുള്ള പത്തംഗ സംഘം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് തിങ്കളാഴ്ച വൈകുന്നേരം ദുരന്തമുണ്ടായത്.
ദീക്ഷ ചുഴിയിൽ അകപ്പെട്ടതുകണ്ട് രക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റു രണ്ടു പേർ മുങ്ങിപ്പോവുകയായിരുന്നു.പൊലീസും അഗ്നിസുരക്ഷാ സേനയും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് രണ്ട് മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെടുത്തു.
Tags:
Latest News
