Trending

സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് തെറിച്ചുവീണു, യുവതിക്ക് ദാരുണാന്ത്യം




തിരുവനന്തപുരം:പേരൂർക്കടയിൽ സ്കൂട്ടർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ, യാത്രക്കാരിയായ യുവതി മരിച്ചു. വട്ടിയൂർക്കാവ് നേതാജി റോഡ് എൻ.ആർ.ആർ.എ.-ഡി-1ൽ നന്ദ അനീഷ് (25) ആണ് അമ്പലംമുക്കിലുണ്ടായ അപകടത്തിൽ മരിച്ചത്.


ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെ പേരൂർക്കട-അമ്പലംമുക്ക് റോഡിൽ തങ്കമ്മ സ്റ്റേഡിയത്തിനു മുന്നിലായിരുന്നു അപകടം. അമ്പലംമുക്ക് ഭാഗത്തേക്കു പോകവേയാണ് നന്ദ അനീഷ് ഓടിച്ചിരുന്ന സ്കൂട്ടർ ഡിവൈഡറിലിടിച്ചത്.


സ്കൂട്ടറിൽനിന്നു തെറിച്ചുവീണ നന്ദ അനീഷിന്റെ തലയ്ക്കു ഗുരുതര പരിക്കേറ്റു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകീട്ട് ആറുമണിയോടെ ശാന്തികവാടത്തിൽ സംസ്കാരം നടന്നു. ഭർത്താവ്: കെ.അനീഷ് കുമാർ. മകൾ: തനുശ്രീ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post