നരേന്ദ്ര മോദി രാഷട്രീയ ആശ്രിതത്വമാണ് പിണറായി വിജയനെന്ന് കെ.കെ.രമ MLA പറഞ്ഞു.
ഈങ്ങാപ്പുഴയിൽRMP (l)സംഘടിപ്പിച്ച ടി.പി.ചന്ദ്രശേഖരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഒരേ നയങ്ങളാണ് നടപ്പാക്കുന്നത്. കേരള ജനതയുടെ മേൽ വൻ ബാധ്യത അടിച്ചേൽപ്പിക്കുന്ന കെ.റെയിൽ പദ്ധതി കേരളത്തെ തകർക്കുന്നതാണ്. സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹ്യവും രാഷട്രീയവുമായ ദുരന്തമാണ് കെ.റെയിൽ കൊണ്ടുവരിക. പിണറായി വിജയൻ്റെ അടുക്കള ക്യാബിനറ്റ് കേരളത്തെ കുത്തുപാളയെടുപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. RMPI കേന്ദ്ര കമ്മറ്റി അംഗം കെ.എസ് ഹരിഹരൻ, കെ.പി.പ്രകാശൻ, ടി.കെ.സിബി, തൽഹത്ത് വെള്ളയിൽ, സാജുദീൻ എന്നിവർ പ്രസംഗിച്ചു.നവാസ് പ്ലാപ്പറ്റ അധ്യക്ഷത വഹിച്ചു.
