തിരുവനന്തപുരം: തമ്പാനൂരിൽ ട്രെയിൻ ഷണ്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ സീനിയർ സെക്ഷൻ എൻജിനീയറുടെ ഒരു കാൽ നഷ്ടമായി. സീനിയർ സെക്ഷൻ എൻജിനിയർ ശ്യാം ശങ്കറിന്‍റെ ( 56) ഒരു കാൽ ആണ് നഷ്ടമായത്. ശ്യാം ശങ്കർ ഉൾപ്പടെ രണ്ടു പേർ ട്രെയിനിന് ഇടയിൽപ്പെടുകയായിരുന്നു. ഒരാൾ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശ്യാം ശങ്കറിനെ ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ ഒരു കാൽ പൂർണമായും അറ്റ നിലയിലായിരുന്നു. അമൃത എക്സ്പ്രസ് ഷണ്ടിംഗിനിടെയായിരുന്നു അപകടം