Trending

ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് മുത്തച്ഛനും ചെറുമകനും മരിച്ചു


കണ്ണൂർ: ദേശീയപാതയിൽ പള്ളിക്കുളം മണ്ഡപത്തിന് സമീപം ബൈക്കിന് പിറകിൽ ടാങ്കർ ലോറി ഇടിച്ച് റോഡിലേക്ക് വീണ മുത്തച്ഛനും ചെറുമകനും ലോറി കയറി മരിച്ചു. പള്ളിക്കുന്ന് ഇടച്ചേരി സ്വദേശികളായ മഹേഷ് ബാബു (56), മകളുടെ മകൻ ആഗ്നെസ് (7) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്‌ച‌ രാവിലെ 10.30നാണ് അപകടം. പുതിയതെരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിന് പിറകിൽ ഇതെ ദിശയിൽ വന്ന ഗ്യാസ് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇവരുടെ ദേഹത്തൂടെ ലോറി കയറുകയായിരുന്നു. നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post