കൊയിലാണ്ടി : അഛനും സഹോദരിക്കുമൊപ്പം കുളിക്കാനിറങ്ങിയ ബാലൻ ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു .
എളാട്ടേരി മേറംങ്ങാട്ട് സുകേഷ് കുമാറിൻ്റെയും ജോഷിബയുടെയും മകൻ ആൽവിൻ കൃഷ്ണ (14 ) ആണ് മേലൂർ കൊണ്ടംവള്ളി ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചത്.
തിരുവങ്ങൂർ HSS ലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.
അഛനും,സഹോദരിക്കുമൊപ്പമായിരുന്നു കുളിക്കാനെത്തിയത്.
ശബരിമലക്ക് പോകാൻ വൃതമെടുത്തതായിരുന്നു. കുളിക്കുന്നതിനിടയിൽ കാണാതായതിനെ തുടർന്ന് ഒപ്പമുള്ളവരും നാട്ടുകാരും ചേർന്ന് തിരഞ്ഞ് ആൽവിനെ മുങ്ങിയെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹംപോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളെജിലെക്ക് മാറ്റി. സഹോദരി ലാവണ്യ:
