Trending

ഫയർസ്റ്റേഷൻ അനുമദിക്കാനും, ഇതിനായി ചെക്ക് പോസ്റ്റ് ഭൂമി വിട്ടുകിട്ടാനും മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.എം.കെ മുനീർ.


താമരശ്ശേരി: മലയോര മേഖലയുടെ സിരാകേന്ദ്രമായ താമരശ്ശേരിയിൽ ഒരു ഫയർസ്റ്റേഷൻ അനുമദിനും, ഇത് സ്ഥാപിക്കുന്നതിനായി നേരത്തെ വാണിജ്യനികുതി ചെക്ക് പോസ്റ്റ് നിലനിന്നിരുന്ന ചുങ്കത്തെ കെട്ടിടവും, ഭൂമിയും വിട്ടുകിട്ടുന്നതിനായി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് കൊടുവള്ളി എം എൽ എ ഡോ.എം.കെ മുനീർ പറഞ്ഞു.

ഫയർ & റെസ്ക്യൂ മുഖ്യമന്ത്രി തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പായതിനാൽ അനുകൂല തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും മുനീർ പറഞ്ഞു.

നിലവിൽ അത്യാഹിതങ്ങൾ ഉണ്ടാവുന്ന അവസരത്തിൽ കോഴിക്കോട് നിന്നോ, നരിക്കുനിയിൽ നിന്നോ, മുക്കത്ത് നിന്നോ ആണ് രക്ഷാപ്രവർത്തകർ എത്തിച്ചേരുന്നത്.

ദേശീയ പാതയിൽ കൽപ്പറ്റ ക്കും കോഴിക്കോട് എൻ ജി ഒ ക്വാർട്ടേഴ്സിനും മദ്ധ്യേ 57 കിലോമീറ്ററിനുള്ളിൽ ഫയർ സ്റ്റേഷനു തന്നെയില്ല. ഇത് പലപ്പോഴും അപകടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും, രക്ഷപ്പെടുത്താൻ കഴിയുമായിരുന്ന ജീവനുകൾ നഷ്ടപ്പെടാനും കാരണമാവുന്നുണ്ട്.

ജനങ്ങളുടെ ഏറെക്കാലത്തെ മുറവിളിക്ക് ഫലം കാണുമെന്നാണ് നാട്ടുകാരുടെയും പ്രതീക്ഷ.


T News

working in the field of advertising and printing

Post a Comment

Previous Post Next Post