Trending

കോഴി അറവുമാലിന്യ സംസ്കരണ പ്ലാൻ്റിന് എതിരെ പ്രതിഷേധം ശക്തം




 പുതുപ്പാടി: കൊട്ടാരക്കോത്ത് ജനവാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന കോഴി അറവ് മാലിന്യ സംസ്കരണ പ്ലാൻറിന് എതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ചും, പ്രതിഷേധ യോഗവും നടത്തി.

 കാവുംപുറത്തു നിന്ന് ആരംഭിച്ച ബഹുജന മാർച്ചിൽ കക്ഷി രാഷ്ടീയ ഭേദമന്യേ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. 

 സമരത്തിൽ ഉടനീളം പ്ലാന്റ് ഉടമകൾക്കും, അതിനുവേണ്ടി സ്ഥലം  നൽകിയവർക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. 

അറവ് മാലിന്യ പ്ലാൻ്റിന് എതിരെ 
ഒരു വർഷത്തോളമായി ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ ശക്തമായ സമരത്തിലാണ്.

സമരപരിപാടികൾ തുടർന്നും ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി
വിവിധ രാഷ്ടീയ പാർട്ടികളുടെ കൊടികൾ സമര പന്തലിൽ സ്ഥാപിച്ചു.

ജനകീയ മാർച്ച് കൊട്ടാരക്കോത്ത് അങ്ങാടിയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സമര സമിതി ചെയർമാനുമായ ഷംസീർ പോത്താറ്റിൽ ഉൽഘാടനം ചെയ്തു. സമരസമിതി കൺവീണറും, വാർഡ് മെമ്പറുമായ ഗീത കെ.ജി അദ്ധ്യക്ഷത വഹിച്ചു.
കെ.സി വേലായുധൻ, ശാഫി വളഞ്ഞ പാറ, കെ ദാമോദരൻ, നാഫി കൊട്ടാരക്കോത്ത്, കെ.ടി ഇബ്രാഹിം, വികസനകാര്യ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൻ ആയിശാ ബീവി തുടങ്ങിയവർ സംസാരിച്ചു. 
ടി.എം അബ്ദുൽ റഷീദ്
സ്വാഗതവും, ഷീബ സജി
നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post