Trending

ATM ൽ നിന്നും പണം പിൻവലിച്ച് വീട്ടിലേക്ക് പോകുകയായിരുന്ന മധ്യവയസ്കനെ തടഞ്ഞ് നിർത്തി മർദ്ദിച്ച് പണം കൈക്കലാക്കിയതായി പരാതി.


താമരശ്ശേരി: വിവിധ സ്ഥലങ്ങളിൽ സെക്യൂരിറ്റി ജോലി ചെയ്തു വരുന്ന തിരുവനന്തപുരം സ്വദേശിയും, താമരശ്ശേരി കോളിക്കൽ വെട്ട് ഒഴിഞ്ഞ തോട്ടം താമസക്കാരനുമായ മുഹമ്മദലി (43)നെ മർദ്ദിച്ചതായാണ് പരാതി.

ഇന്നലെ രാത്രി ഒൻപത് മണിയോടെ പൂനൂരിൽ നിന്നും VOT യിലേക്ക് നടന്നു പോകുമ്പോൾ മുജീബ് എന്നു പറയുന്നയാളാണ് ക്രൂരമായി മർദ്ദിച്ച് 3000 രൂപ കവർന്നതെന്ന് മുഹമ്മദലി പറഞ്ഞു.

മർദ്ദനത്തെ തുടർന്ന് അവശനിലയിലായ മുഹമ്മദലിയെ മർദ്ദിച്ചയാൾ തന്നെ ഓട്ടോയിൽ വീട്ടിൽ ഇറക്കിവിട്ടതായും പറയുന്നു.

തുടർന്ന് ഇന്ന് പുലർച്ചെ ആറു മണിയോടെ മുജീവിൻ്റെ വീട്ടിലെത്തിയ മുഹമ്മദലി തനിക്ക് ശരീരമാസകലം വേദനയാണെന്നും, ആശുപത്രിയിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും, ഇറങ്ങിപ്പോയില്ലെങ്കിൽ ഇനിയും മർദ്ദനമേൽക്കേണ്ടി വരുരുമെന്നും ഭീഷണിപ്പെടുത്തിയതായും മുഹമ്മദലി പറഞ്ഞു.

തൻ്റെ കുട്ടിക്ക് പെരുന്നാളിന് വസ്ത്രം വാങ്ങാനായിATM ൽ  രൂപപിൻവലിച്ച തുകയെങ്കിലും തിരികെ ആവശ്യപ്പെട്ടെങ്കിലും അതും നൽകാൻ തയ്യാറായില്ല എന്നാണ് പരാതി.

ഇന്നു രാവിലെ മുഹമ്മദലി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടുകയും, പോലീസിൽ പരാതി നൽകുകയും ചെയ്തു.

എന്നാൽ മുഹമ്മദലി നാട്ടിൽ പതിവായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നയാളാണെന്നും, കഴിഞ്ഞ ദിവസം റോഡിൽ വീണു കിടക്കുന്ന അവസരത്തിൽ വീട്ടിൽ എത്തിക്കുക മാത്രമായിരുന്നു മുജീബും സുഹൃത്തുക്കളും ചെയ്തതെന്നും, മുജീബിൻ്റെ മേൽ മറിച്ച് ആരോപിക്കുന്ന കുറ്റത്തിൽ കഴമ്പില്ലെന്നും നാട്ടുകാർ പറയുന്നു.

അമിതമായി മദ്യപിച്ച് പതിവായി റോഡരികിൽ കിടക്കുകയും, സ്ത്രീകളെ അടക്കം ശല്യം ചെയ്യുന്ന ശീലം മുഹമ്മദലിക്കുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

ഇയാളുടെ നിരന്തര ഉപദ്രവത്തിനെതിരെ ഒരു സ്ത്രീയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്


T News

working in the field of advertising and printing

Post a Comment

Previous Post Next Post