താമരശ്ശേരി:ഒൻപതര ലിറ്റർ വിദേശ മദ്യവുമായി വിൽപ്പനക്കാരനായ പുതുപ്പാടി മണൽവയൽ സ്വദേശി സജിയെ താമരശ്ശേരി പോലീസ് പിടികൂടി.
ഇയാൾ വൻതോതിൽ മദ്യം ചില്ലറ വിൽപ്പന നടത്തുന്നയാളാണ്.
എസ് ഐ സനൂജ്, പ്രൊബ. എസ് ഐ അരവിന്ദ്, എ.എസ് ഐ ജയപ്രകാശ്, സി.പി ഒ മാരായ പ്രശാന്ത്, ജിതേഷ്, ബിബീഷ് എന്നിവർ ചേർന്ന് മണൽ വയലിൽ നിന്നാണ് വിൽപ്പനക്ക് വെച്ച മദ്യമടക്കം ഇന്ന് ഉച്ചയോടെയാണ് പ്രതിയെ പിടികൂടിയത്.
Tags:
Latest News
