താമരശ്ശേരി എക്‌സൈസ് റെയിഞ്ച് പാർട്ടി താമരശ്ശേരി ചമൽ പൂവൻ മലയിൽ നടത്തിയ തിരച്ചിലിൽ 70 ലിറ്റർ ചാരായം കണ്ടെത്തി.
പ്രിവെന്റീവ് ഓഫീസർ വസന്തന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ഉടമസ്ഥനില്ലാത്ത നിലയിലാണ് ചാരായം കണ്ടെത്തിയത്.
സി ഇ ഒ മാരായ നൗഷീർ, റബിൻ എന്നിവർ അടങ്ങിയ സംഘമാണ് റയ്ഡ് നടത്തിയത്.
