Trending

ചമലിൽ കൃഷിയിടത്തിലെ വേലിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചസംഭവം; പ്രതികൾക്ക് രണ്ടു വർഷം വീതം തടവും, 50,000 രൂപ വീതം പിഴയും.




താമരശ്ശേരി: കൃഷിയിടത്തിൽ കാട്ടുമൃഗങ്ങളെ പുറത്താക്കാനായി നിർമ്മിച്ച വൈദ്യുതി വേലിയിൽനിന്ന് വൈദ്യുത ആഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പ്രതികളായ മൂന്നു പേർക്ക് രണ്ടു വർഷം വീതം തടയും അമ്പതിനായിരം രൂപ വീതം വീതം പിഴയും വിധിച്ചു.

ചമൽ വളവയാനിക്കൽ വി.വി ജോസഫ് (ജോണി ), ചമൽ കരോട്ട് ബൈജു തോമസ്, കരോട്ട് കെ.ജെ ജോസ് എന്നിവരാണ് പ്രതികൾ. താമരശ്ശേരി പോലീസ് റജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
കോഴിക്കോട് സെഷൻസ് കോടതി (1) യാണ് ശിക്ഷ വിധിച്ചത്. 

വിധി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


താമരശ്ശേരി കട്ടിപ്പാറ ചമൽ കൃഷ്ണാലയത്തിൽ ദിനേശന്റെ മകൻ ശ്രീനേഷ് (22)നെയായിരുന്നു 2017 ഒക്ടോമ്പർ 2 ന് വീടിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്, സംഭവ കാലത്ത് ശ്രീനേഷ് കൊടുവള്ളി KMO കോളേജ് വിദ്യാർത്ഥിയും
താമരശ്ശേരി റിലയൻസ് സൂപ്പർ മാർക്കറ്റിലെ പാർട്ട് ടൈം ജീവനക്കാരനുമായിരുന്നു.


ഇതേ കേസിൽ ശ്രീനേഷിൻ്റെ മാതാപിതാക്കൾ നൽകിയ സിവിൽ കേസിൽ 16 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നേരത്തെ സബ് കോടതി വിധിച്ചിരുന്നു.

 ശ്രീനേഷിൻ്റെ മാതാപിതാക്കളായ ദിനേഷനും, ശ്രീജയും, നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്വ.കെ.പി ഫിലിപ്പ്, അഡ്വ.കെ മുരളീധരൻ എന്നിവർ മുഖേന നൽകിയ സിവിൽ കേസിലായിരുന്നു വിധി.

മാതാപിതാക്കൾക്ക് 16 ലക്ഷം രൂപയും 6 % പലിശയും പ്രതികൾ നൽകണമെന്നായിരുന്നു കോഴിക്കോട് രണ്ടാം സബ് കോടതി ഉത്തരവിട്ടത്.


കേസില പ്രതിമായ ബൈജു തോമസ്, കെ.ജെ ജോസ്, വി.വി ജോസഫ് , കെ എസ് ഇ ബി (KSEB) എന്നിവർ ചേർന്ന് തുക നൽകണമെന്നായിരുന്നു ഉത്തരവ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post