Trending

മദ്യലഹരിയും അമിതവേഗവും; ഡോക്ടര്‍ ഓടിച്ച കാറിടിച്ച് 3 പേര്‍ക്ക് പരുക്ക്


തിരുവനന്തപുരം പാറശാലയില്‍  മദ്യലഹരിയില്‍ അമിതവേഗത്തില്‍  ഡോക്ടര്‍ ഓടിച്ച കാര്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക് . വ്യാഴാഴ്ച രാത്രി 11.15ന് പാറശാല ആശുപത്രി ജംക്‌ഷനിൽ ആയിരുന്നു അപകടം. പാറശാല നിന്നു നെയ്യാറ്റിൻകര ഭാഗത്തേക്ക് പോയ കാർ പോസ്റ്റിൽ തട്ടിയ ശേഷം കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. അപകട ശേഷവും നിർത്താതെ പാഞ്ഞ കാർ ദേശീയപാതയിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവാക്കളെ ഇടിച്ചു വീഴ്ത്തിയ ശേഷം സമീപത്തെ ജ്വല്ലറിക്ക് മുന്നിലെ പില്ലർ തകർത്ത് എതിർദിശയിലേക്കു തിരിഞ്ഞാണ് നിന്നത്

പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി ഡോക്ടർ ബാലമാരിമുത്തു ആണ് വാഹനം ഒ‍ാടിച്ചിരുന്നത്. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. അപകടം കണ്ട് എത്തിയവരോടു പരുഷമായിട്ടാണ് ഇയാൾ പെരുമാറിയത്. പോലീസിന്റെ ചോദ്യങ്ങൾക്കും ഇയാള്‍ മറുപടി പറയാൻ തയാറായില്ല. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

അപകടത്തിൽ പരുക്കേറ്റ തിരുപൂറം പ്ലാന്തോട്ടം മുച്ചുട്ടാൻവിള വീട്ടിൽ പ്രശാന്ത് (26) സഹോദരൻ പ്രദീപ് (23) ബന്ധു കന്യാകുമാരി അഗസ്തീശ്വരം സ്വദേശി ഇശക്കിയപ്പൻ (27) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയിര സ്വദേശി ജിനോദിന്റെ ബൈക്കാണ് തകർന്നത്. അപകടം ഉണ്ടാക്ക്ിയ കാറിനു ഇൻഷുറൻസ് ഇല്ലെന്നും സൂചനകളുണ്ട്.

parassala Accedent
T News

working in the field of advertising and printing

Post a Comment

Previous Post Next Post