Trending

വടകരയിൽ 30000 പേക്കറ്റ് പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ




വടകര : വടകരിയിൽ 200 കിലോ പുകയില ഉൽപന്നങ്ങളുമായി യുവാവ് എക്സൈസ് പിടിയിൽ. വടകര മേമുണ്ട ചല്ലിവയൽ സ്വദേശി പുതിയോട്ടിൽഅഷറഫ് എന്ന റഫീക്കി(45)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പകൽ പന്ത്രണ്ടോടെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ 30000 പേക്കറ്റ് പുകയില ഉൽപന്നമായ ഹാൻസ് പിടികൂടിയത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് പിടിയിലായെതെന്ന് എക്സൈസ് പറഞ്ഞു. നേരത്തെയും പുകയില ഉൽപന്നങ്ങളുമായി പിടിയിലായ ഇയാൾ സ്കൂൾ വിദ്യാർഥികളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്റ്സിലെ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തിൽ വടകര എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി പി വേണു, പ്രിവന്റീവ് ഓഫീസർ കെ സി കരുണൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി രാമകൃഷ്ണൻ, സിഇഒമാരായ ജി ആർ രാകേഷ് ബാബു, മുസ്ബിൻ, വിനീത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post