തലശ്ശേരി എക്സൈസ് റേഞ്ച് പാർട്ടി ഹൈവേ പട്രോളിങ് ഡ്യൂട്ടിയുടെ ഭാഗമായി എക്സൈസ് ഇൻസ്‌പെക്ടർ ഹരീഷ്. കെ. പി യുടെ നേതൃത്വത്തിൽ കൊടുവള്ളിയിൽ വച്ച് നടത്തിയ വാഹന പരിശോധനക്കിടെ KL 58 D 8098 TATA 407 മിനി കണ്ടെയ്നർ ലോറിയിൽ കടത്തുകയായിരുന്ന 21 കുപ്പി (11.500 ലിറ്റർ ) പുതുച്ചേരി സംസ്ഥാനത്തു മാത്രം വില്പനാവകാശമുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ് എടുത്തു.
മിൽമ പാൽ വിതരണം കഴിഞ്ഞു വരികയായിരുന്ന ലോറിയിൽ ഉണ്ടായിരുന്ന ഒഴിഞ്ഞ ട്രെകൾക്കിടയിൽ ഉള്ളിലായി ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു മദ്യം കണ്ടെടുത്തത്. വാഹനത്തിലെ ഡ്രൈവർ ആയ കണ്ണൂർ പന ങ്കാവിലെ അനീഷ്. കെ, ക്ളീനർ പനങ്കാവിലെ ഷിനു. കെ എന്നിവരാണ് അറസ്റ്റിലായത്. വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ടിയാന്മാർ കുറച്ചുകാലമായി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പാർട്ടിയിൽ പി. ഒ. സന്തോഷ്. ടി, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്. സി. പി, ബൈജേഷ്. കെ, ഡ്രൈവർ സജീഷ് എന്നിവരും ഉണ്ടായിരുന്നു.
