Trending

കുന്ദമംഗലത്ത് ബന്ധുവീട്ടില്‍ എത്തിയ 14 കാരന്‍ പൂനൂര്‍ പുഴയില്‍ മുങ്ങി മരിച്ചു




കൊടുവള്ളി: മാനിപുരം ആറങ്ങോട് ആയപ്പൊയില്‍ സുബൈറിന്റെ മകന്‍ സിനാന്‍ (14) ആണ് മരിച്ചത്.
 കുന്ദമംഗലം താളികുണ്ട് ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മാതാവിന്റെ ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മറ്റുകുട്ടികള്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post