പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കൊടക്കാട് ജംക്‌ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാരാകുറുശ്ശി സ്വദേശി കെ. പ്രദീപ് കുമാർ (54) ആണ് മരിച്ചത്.
പെരിന്തൽമണ്ണ ഭാഗത്തു നിന്നും വരികയായിരുന്ന കാറും മണ്ണാർക്കാട് ഭാഗത്തു നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രദീപിന്റെ ജീവൻ രക്ഷിക്കാനായില്ല. എൻ.ജി.ഒ.യൂണിയൻ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സംസ്ഥാന കൗൺസിൽ അംഗവുമാണ് പ്രദീപ് കുമാര്‍.
Tags:
Latest News
