കൊടുവള്ളിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ഒന്നാം LDF സർക്കാർ കൊണ്ട് വന്ന ഫ്ലൈഓവർ തുരങ്ക പാതപദ്ധതിക്ക് എം.കെ.മുനീർ തടസ്സം നിൽക്കുന്നു എന്നാരോപിച്ച് കൊടുവള്ളിയിൽ മനുഷ്യച്ചങ്ങല തീർത്തു.
LDF ൻ്റെ നേതൃത്വത്തിലാണ് കൊടുവള്ളിയിൽ പ്രതിഷേധ മനുഷ്യ ചങ്ങലതീർത്തത്.
ആയിരത്തിൽ അധികം ആളുകൾ ചങ്ങലയിൽ അണിനിരന്നു കൊടുവള്ളി ഓർഫനേജ് മുതൽ സിറാജ് വരെയാണ് ചങ്ങല തീർത്തത്
കെ.ബാബു പരിപാടി ഉൽഘാടനം ചൈയ്തു,ഒപി റഷീദ് അദ്ധ്യക്ഷ വഹിച്ചു കാരാട്ട് റസാഖ്, നാസർകോയ തങ്ങൾ പിടിസി.ഗഫൂർ, പി ടി അസയിൻ കുട്ടി, അബുദുള്ള മാതോലത്ത്, കെ.അസയിൻ എന്നിവർ പ്രസങ്ങിച്ചു, വി.രവീന്ദ്രൻ സ്വാഗതവും, കെ.ഷറഫുദ്ധീൻ നന്ദിയും പറഞ്ഞു ചങ്ങലക്ക് വായോളി മുഹമ്മദ് മാസ്റ്റർ, ഒപി ഐ കോയ, കാരാട്ട് ഫൈസൽ, പിസി വേലായുധൻ മാസ്റ്റർ, കെ ടി സുനിൽ, എൻ ആർ റിനീഷ്, എംപി മൊയ്തീൻ, സോമൻ മാനി പുരം, സി എം ബഷീർ തുടങ്ങിയവർ നേതൃത്തം നൽകി
Tags:
Latest News
