കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്തിൻ്റെ വിജയിപ്പിക്കുന്നത്തിനായി നടന്ന തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഎഎം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനം ചെയ്‌തു.
സിപി നാസർ കോയതങ്ങൾ അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റിഅംഗം ആർപി ഭാസ്‌കരൻ,ഏരിയാ സെക്രട്ടറി കെ ബാബു, വായോളി മുഹമ്മദ്, പിടിസി ഗഫൂർ, കെ അസ്സയിൻ ,പിടി അസ്സയിൻ കുട്ടി, ഒപിഐ കോയ, മാതോലത്ത് അബ്ദുള്ള, കെ ടി സുനി,, കെ സോമൻ,വി വി രവീന്ദ്രൻ,പി ചോയ്‌കുട്ടി എന്നിവർ സംസാരിച്ചു.ലിബിൻ അജയ്‌ഘോഷ് സ്വാഗതം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി വായോളി മുഹമ്മദ് ചെയർമാൻ, പി രാജൻ ജനറൽ കൺവീനർ, ഒപി റഷീദ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

