താമരശ്ശേരി: ബില്ല് അടക്കാത്ത ഉപഭോക്താവിൻ്റെ ഫീസ് ഊരിയതിൻ്റെ പേരിൽ പുതുപ്പാടി KSEB ഓഫിസിൽ ബഹളമുണ്ടാക്കുകയും, മസ്ദൂറായ രമേഷനെ കയ്യേറ്റം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് KSEB തൊഴിലാളികൾ ഈങ്ങാപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തി.
അക്രമം നടത്തിയവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികൾ ആവശ്യപെട്ടു.
പ്രകടനത്തെ തുടർന്ന്
ഓഫിസിനു മുന്നിൽ ചേർന്ന പ്രതിഷേധയോഗത്തിൽ KSEB വർക്കേഴ്സ് അസോസിയേഷൻ Cl TU സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അക്ബർ, KSEB ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് സജിത്കുമാർ, KSEB വർക്കേഴ്സ് ഫെഡറേഷൻ ബാലുശ്ശേരി ഡിവിഷൻ സെക്രട്ടറി സതീശൻ, BMS നേതാവ് ശ്രീലേഷ് എന്നിവർ സംസാരിച്ചു.
