Trending

പൊതുജന മധ്യത്തിൽ അപമാനിച്ചു;താമരശ്ശേരി ട്രാഫിക് എസ്ഐക്ക് എതിരെ INL നേതാവും, താമരശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറുമായ എ.പി മുസ്തഫ DYSP ക്ക് പരാതി നൽകി.


മുസ്തഫയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ

ഞായറാഴ്ച രാവിലെ 10.45 ന് ഞാൻ തൻ്റെ കാറിൽ ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്ക് വരുന്ന വഴി മൂന്നാം തോട് ജംഗ്ഷനിൽ വെച്ച് വാഹന പരിശോധനയുടെ ഭാഗമായി ട്രാഫിക് എസ് ഐ നാസർ തന്നെ കൈ കാണിക്കുകയും, നിർത്താൻ ആവശ്യപ്പെടുകയും ചെയ്തതായും, അതനുസരിച്ച് താൻ വാഹനം റോഡരികിൽ നിർത്തിയതായും, എന്നാൽ വണ്ടി അവിടവെച്ച് ഇറങ്ങി വാടായെന്ന് മറ്റുള്ളവരുടെ മുന്നിൽ വെച്ച് ആക്രോഷിച്ചതായുമാണ് മുസ്തഫ താമരശ്ശേരി DYSP ക്ക് നൽകിയ പരാതിയിൽ പറയുന്നത്.

ഞാൻ ജനപ്രതിനിധിയാണെന്ന് അറിയിച്ചെങ്കിലും നീ ഏതു ജനപ്രതിനിധി ആയാലും എനിക്ക് പ്രശ്നമില്ലായെന്ന് പറഞ്ഞ് പൊതുജനമധ്യത്തിൽ തന്നെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു.

DGP യുടെ ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥൻ വാഹനത്തിന് അടുത്ത് വന്ന് പരിശോധിക്കേണ്ടതിന് പകരം തന്നോട് മോശമായി പെരുമാറുകയും, വാഹനത്തിൽ നിന്നും ഇറങ്ങാൻ ആജ്ഞാപിക്കുകയും  ചെയ്ത എസ് ഐ യുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹത്തിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും മുസ്തഫ DYSP ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു


T News

working in the field of advertising and printing

Post a Comment

Previous Post Next Post