Trending

ഒടുവിൽ രാഷ്ട്രീയ പാർട്ടികളും കണ്ണു തുറക്കുന്നു, ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന ഫ്രഷ് കട്ടിലേക്ക് CPI(M) മാർച്ച് നടത്തും.


താമരശ്ശേരി: അന്തരീക്ഷം ദുർഗന്ധം കൊണ്ടും , പുഴ മലിന ജലം കൊണ്ടും  നശിപ്പിക്കുകയും, ദുർഗന്ധം പരത്തി ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്യുന്ന മാംസ മാലിന്യ സംസ്ക്കരണ ഫാക്ടറിയായ കട്ടിപ്പാറ പഞ്ചായത്തിലെ ഫ്രഷ് കട്ടിനെതിരെ CPI(M) പ്രത്യക്ഷ സമരത്തിന്.

ഇതിൻ്റെ ഭാഗമായി മെയ് 4ന് രാവിലെ പത്തു മണിക്ക് CPI(M) കോടഞ്ചേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫാക്ടറിയിലേക്ക് മാർച്ച് നടക്കും.

കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലൻകുന്ന്, കൂടത്തായി ഭാഗത്തുള്ള ആയിരക്കണക്കിന് കുടുംബങ്ങളാണ് ദുർഗന്ധ
മൂലം ദുരിതമനുഭവിക്കുന്നത്.

കൊടുവള്ളി MLA ഡോ.എം കെ മുനീർ ഇന്നലെ ഫാക്ടറി സന്ദർശിച്ചിരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post