Trending

ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നിൽ മരണവീട്ടിൽ കെട്ടിയിട്ടതിന്റെ പക, ആക്രമണം ചെറുത്ത സഹോദരിയുടെ കൈപ്പത്തി കുറ്റിക്കാട്ടിൽ നിന്ന് കിട്ടി; നിർണായക വിവരങ്ങൾ പുറത്ത്




കൊല്ലം: പിണങ്ങിക്കഴിഞ്ഞ ഭാര്യയെ വഴിയിൽ തടഞ്ഞുനിറുത്തി കൊടുവാളിന് വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊട്ടാരക്കര നെടുവത്തൂർ പുല്ലാമല കല്ലുവിള താഴതിൽ വീട്ടിൽ രാജൻ (63), ഭാര്യ രമാവതി (58) എന്നിവരാണ് മരിച്ചത്. ആക്രമണം ചെറുത്ത ഭാര്യയുടെ അനുജത്തിയുടെ കൈപ്പത്തി രാജൻ വെട്ടിമാറ്റി.

രാജനും രമാവതിയും ഏറെനാളായി പിണങ്ങിക്കഴിയുകയാണ്. മക്കളായ രാജേഷ്, രമേശ് എന്നിവർക്കൊപ്പമാണ് രമാവതി താമസിച്ചിരുന്നത്. രാജൻ സമീപത്തുള്ള കുടുംബവീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. കുടുംബപ്രശ്നങ്ങൾ സംബന്ധിച്ച് പുത്തൂർ പൊലീസിൽ കേസ് നിലവിലുണ്ട്. ഇതേത്തുടർന്ന് വീട്ടിൽ കയറുന്നത് പൊലീസ് വിലക്കിയിരുന്നു


വിലക്കിയിരുന്നു.ഇന്നലെ രാവിലെ കുറുമ്പാലൂരിൽ താമസിക്കുന്ന അനുജത്തി രതിക്കൊപ്പം രമാവതി ഇസാഫ് ബാങ്കിന്റെ ആഴ്ചപ്പിരിവിനും ചിട്ടിപ്പിരിവിനുമായി പുറത്തുപോയിരുന്നു. തിരികെ മടങ്ങും വഴി റബർ തോട്ടത്തിൽ നിന്ന് വിറക് ശേഖരിക്കുമ്പോഴാണ് പതിയിരുന്ന രാജൻ കൊടുവാളുമായി ചാടിവീണത്.

രമാവതിയുടെ കഴുത്തിലും കൈയിലും കാലിലുമടക്കം ആറുതവണ വെട്ടി. കഴുത്തിന്റെ രണ്ട് ഭാഗങ്ങളിലായുള്ള വെട്ടാണ് മരണകാരണമെന്നാണ് സൂചന. തടയാൻ ശ്രമിച്ചപ്പോഴാണ് രതിക്ക് വെട്ടേറ്റത്. നിലവിളിച്ചുകൊണ്ട് രതി റബർതോട്ടം പിന്നിട്ട് റോഡിലിറങ്ങിയപ്പോഴാണ് നാട്ടുകാർ ഓടിക്കൂടിയത്. രതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.പുത്തൂർ പൊലീസ് നടത്തിയ തെരച്ചിലിലാണ് രതിയുടെ കൈപ്പത്തി കുറ്റിക്കാട്ടിൽ നിന്ന് കണ്ടെടുത്തത്. ഇതും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയം അതിക്രമിച്ചതിനാൽ തുന്നിച്ചേർക്കാനായില്ല. രമാവതി മരിച്ചെന്ന് ഉറപ്പാക്കിയശേഷമാണ് രാജൻ മുങ്ങിയത്. പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് കുടുംബ വീട്ടിൽ രാജനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മൃദേഹങ്ങളും ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

ജീ​വ​നെ​ടു​ത്ത​ത് ​മ​ര​ണ​വീ​ട്ടിൽ കെ​ട്ടി​യി​ട്ട​തി​ന്റെ​ ​പക

​പകകൊ​ല്ലം​:​ ​അ​മ്മാ​യി​അ​മ്മ​യു​ടെ​ ​മ​ര​ണ​ത്തി​ന് ​പി​റ്റേ​ന്നു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തി​നി​ടെ​ ​ബ​ന്ധു​ക്ക​ൾ​ ​രാ​ജ​നെ​ ​കെ​ട്ടി​യി​ട്ട​തി​ന്റെ​ ​പ​ക​വീ​ട്ട​ലാ​യി​രു​ന്നു​ ​ര​മാ​വ​തി​യു​ടെ​ ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​ക​ലാ​ശി​ച്ച​തെ​ന്നാ​ണ് ​പൊ​ലീ​സി​ന്റെ​ ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം. മു​പ്പ​ത്തി​യൊ​ന്ന് ​വ​ർ​ഷം​ ​മു​മ്പാ​യി​രു​ന്നു​ ​ഇ​വ​രു​ടെ​ ​വി​വാ​ഹം.​ ​അ​ന്നു​മു​ത​ൽ​ ​രാ​ജ​നും​ ​ഭാ​ര്യ​യും​ ​നി​ര​ന്ത​രം​ ​വ​ഴ​ക്കി​ട്ടി​രു​ന്നു.​ ​മ​ദ്യ​പി​ച്ചെ​ത്തി​ ​ഭാ​ര്യ​യെ​ ​മ​ർ​ദ്ദി​ക്കു​ന്ന​താ​ണ് ​രാ​ജ​ന്റെ​ ​പ​തി​വ്.​ ​മു​മ്പ് ​പാ​റ​മ​ട​യി​ൽ​ ​ജോ​ലി​ക്ക് ​പോ​കു​മ്പോ​ഴും​ ​ഇ​പ്പോ​ൾ​ ​ക​ല്പ​ണി​ ​മേ​സ്തി​രി​യാ​യ​പ്പോ​ഴും​ ​മ​ദ്യ​പാ​ന​വും​ ​വ​ഴ​ക്കും​ ​തു​ട​ർ​ന്നു

ര​ണ്ട​ര​ ​വ​ർ​ഷം​ ​മു​മ്പ് ​ര​മാ​വ​തി​യു​ടെ​ ​ജ്യേ​ഷ്ഠ​ത്തി​യു​ടെ​ ​മ​ക​ളെ​ ​മ​ർ​ദ്ദി​ച്ച​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സി​ൽ​ ​രാ​ജ​നെ​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തി​രു​ന്നു.​ ​പി​ന്നീ​ട് ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ ​ശേ​ഷം​ ​ബ​ന്ധു​ക്ക​ളു​മാ​യി​ ​അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു.​ ​പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ​ ​കു​ടും​ബ​ ​വീ​ട്ടി​ൽ​ ​അ​ടു​ത്തി​ടെ​യാ​ണ് ​ഒ​റ്റ​യ്ക്ക് ​താ​മ​സം​ ​തു​ട​ങ്ങി​യ​ത്.​ ​ര​മാ​വ​തി​യു​ടെ​ ​അ​മ്മ​ ​മ​രി​ച്ച​പ്പോ​ൾ​ ​രാ​ജ​നും​ ​ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പി​റ്റേ​ന്ന് ​മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ​ ​രാ​ജ​നെ​ ​വീ​ട്ടു​കാ​ർ​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​കെ​ട്ടി​യി​ട്ട​ശേ​ഷം​ ​പൊ​ലീ​സി​ന് ​കൈ​മാ​റു​ക​യും​ ​ചെ​യ്തു.​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തി​രു​ന്നി​ല്ല.​ ​ഇ​തി​ന്റെ​ ​പ്ര​തി​കാ​ര​മെ​ന്ന​ ​നി​ല​യി​ലാ​ണ് ​രാ​ജ​ൻ​ ​കൊ​ല​പാ​ത​കം​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​തെ​ന്നാ​ണ് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ന​ൽ​കു​ന്ന​ ​സൂ​ച​ന.
T News

working in the field of advertising and printing

Post a Comment

Previous Post Next Post