Trending

ലോകാരോഗ്യ ദിനം ആചരിച്ചു



താമരശ്ശേരി താലൂക്ക് ആശുപത്രിയുടെയും റോട്ടറി ക്ലബ്‌ താമരശ്ശേരി യുടെയും സംയുക്തഭിമുഘ്യത്തിൽ ഈവർഷത്തെ ലോക ആരോഗ്യ ദിനചാരണം  വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

 രാവിലെ 7:30 ന് ചുങ്കത്തുനിന്ന് റോട്ടറി ക്ലബ്‌ അംഗങ്ങളുടെയും താലൂക്ക് ആശുപത്രി ജീവനക്കാരുടെയും നേതൃത്വത്തിൽ താലൂക് ആശുപത്രിയിലേക്ക് നടത്തം സംഘടിപ്പിച്ചു. 

തുടർന്ന് നടന്ന യോഗത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ എം കേശവനുണ്ണി,റോട്ടറി താമരശ്ശേരി പ്രസിഡന്റ്‌ വിജോഷ് കെ ജോസ്,ഡോ റോഷൻ, ഡോ ഉമ, ശ്രീ ബഷീർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ, എന്നിവർ സംസാരിച്ചു.

 ദിനചാരണത്തോടനുബന്ധിച്ചു ജീവിതശൈലി രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും ജീവനക്കാരുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും നടത്തി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post