താമരശ്ശേരി: വിദേശത്ത് വെച്ച് നടന്നു എന്നു പറയുന്ന സാമ്പത്തിക തർക്കം പരിഹരിക്കുന്നതിനായി മധ്യസ്ഥൻ മുഖേന താമരശ്ശേരിയിൽ എത്തിയ മേപ്പയ്യൂർ സ്വദേശിയുടെ വാഹനത്തിൻ്റെ ചില്ല് തകർത്തു.
താമരശ്ശേരി PWD റസ്റ്റ്ഹൗഹൗസ് മുറ്റത്ത് വെച്ചാണ് സംഭവം.
തനിക്ക് പണം നൽകാനുണ്ടെന്ന് പറഞ്ഞ് താമരശ്ശേരി അണ്ടോണ ആശാരിക്കണ്ടി സ്വദേശി റഷീദ് പലതവണ അദ്ദേഹത്തിൻ്റെ ഭാര്യമാരെ മേപ്പയ്യൂർ സ്വദേശി ഷംഷാദിൻ്റെ വീട്ടിലേക്ക് അയച്ചിരുന്നു.
ഇതേ തുടർന്ന് പ്രശ്നം സംസാരിച്ച് പരിഹരിക്കുന്നതിനായാണ് മധ്യസ്ഥൻ മുഖേന താമരശ്ശേരി റസ്റ്റ് ഹൗസിൽ മേപ്പയ്യൂർ സ്വദേശികൾ എത്തിയത്.
താൻ നേരിട്ട് പണം നൽകാനില്ലെനും, താൻ മുഖാന്തിരം നടന്ന വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടിൽ ലഭിക്കാനുള്ള തുക സംബന്ധിച്ചാണ് തർക്കമെന്നും, എന്നാൽ സ്ത്രീകളടക്കം നിരന്തരം വീട്ടിൽ പണം ആവശ്യപ്പെട്ട് എത്തുന്നതിനാൽ രമ്യമായി പരിഹരിക്കാനാണ് താമരശ്ശേരിയിൽ എത്തിയതെന്നും ഷംഷാദ് പറഞ്ഞു.
റസ്റ്റ് ഹൗസ് മുറ്റത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിയിലാണ് മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ വാഹനം തല്ലിപ്പൊളിച്ചതെന്നും ഷംഷാദ് പറഞ്ഞു.
സംഭവത്തിൽ ആശാരിക്കണ്ടി റഷീദിനെതിരെ ഷംഷാദ് പോലീസിൽ പരാതി നൽകി.
റഷീദിൻ്റെ വിശദീകരണം ലഭ്യമായിട്ടില്ല.
