Trending

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം;


പത്തനംതിട്ട: ഡി.വൈ.എഫ്.ഐയുടെ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ടയിൽ കൊടിയുയർന്നു.

 ഇന്ന് രാവിലെ 10ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും. മൂന്ന് വർഷത്തെ സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന സമ്മേളനത്തിൽ നിരവധി വിവാദ വിഷയങ്ങൾ ചർച്ചയാകും.

വിവിധ ജില്ലകള്‍ പിന്നിട്ടെത്തിയ പതാക - കൊടിമര ജാഥകളും ദീപ ശിഖാ പ്രയാണവും ഇന്നലെ വൈകിട്ടാണ് പത്തനംതിട്ടയിലെത്തിയത്. സംഘാടക സമിതി ചെയർപേഴ്സണായ മന്ത്രി വീണ ജോർജും സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളും ചേർന്ന് ജാഥകളെ സ്വീകരിച്ചു. യുവജന സംഘടനയുടെ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും സ്വാഗത സംഘം ചെയർമാനുമായ കെ പി ഉദയഭാനുവാണ് പതാക ഉയർത്തിയത്.

കഴിഞ്ഞ മൂന്ന് വർഷത്തെ സമര സംഘടനാ പ്രവർത്തനങ്ങള്‍ വിലയിരുത്തുന്ന സമ്മേളനത്തില്‍ നിരവധി വിവാദ വിഷയങ്ങള്‍ ചർച്ചയാകാനിടയുണ്ട്. . ആഭ്യന്തര വകുപ്പിനും പൊലീസിനും എതിരായ പരാതികളും ലൗ ജിഹാദ്‌ - ഹലാല്‍ വിവാദങ്ങളും സമ്മേളനത്തില്‍ ചർച്ചയാകും.

 
T News

working in the field of advertising and printing

Post a Comment

Previous Post Next Post