Trending

പീഡാസഹനത്തിന്റെ ഓർമ പുതുക്കി ദുഃഖവെള്ളി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ


താമരശ്ശേരി:ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെ ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദുഖഃവെള്ളി ആചരിക്കുന്നു. ലോകത്തിന്‍റെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ്  കുരിശാരോഹണം. ദേവാലയങ്ങളില്‍ രാവിലെതന്നെ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും ആരംഭിച്ചു. 




 താമരശ്ശേരി മേരീ മാതാ കത്തീഡ്രൽ ചർച്ചിൽ 
ഫാ.മാത്യു മവേലി - ( വികാരി),
ഫാ.മാത്യു മംഗാമത്തിൽ - ( മൈനർ സെമിനാരി ),
ഫാ. മാത്യു പനച്ചിക്കൽ - (അസി.വികാരി) എന്നിവരുടെ കാർമ്മികത്വത്തിലാണ് പ്രാർത്ഥാനാ ചടങ്ങുകൾ നടക്കുന്നത്.


കുരിശിന്‍റെ വഴിയുടെ അനുസ്മരണവുമായി പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും.

 രണ്ടു വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം നടക്കുന്ന ചടങ്ങുകളില്‍ വിശ്വാസികളുടെ വന്‍ പങ്കാളിത്തമുണ്ടാകും.


 
T News

working in the field of advertising and printing

Post a Comment

Previous Post Next Post