Trending

പൊള്ളാച്ചിക്ക് സമീപം വാഹന അപകടം മലയാളിയടക്കം രണ്ടുപേർ മരണപ്പെട്ടു.




മലപ്പുറം:തിരൂരിൽ നിന്നും പച്ചക്കറി എടുക്കാൻ വേണ്ടി പൊള്ളാച്ചിയിൽ പോയ വാഹനം അപകടത്തിൽപ്പെട്ട് രണ്ടു പേർ മരണപ്പെട്ടു

പൊള്ളാച്ചിക്ക് സമീപം ഉദുമൽപേട്ട് വെച്ചാണ് അപകടം.

 തിരൂർ പൊയ്ലിശ്ശേരി സ്വദേശി പേരുള്ളിപ്പറമ്പിൽ മമ്മുണ്ണിയുടെ മകൻ അബ്ബാസ്,
തമിഴ്നാട് സ്വദേശിയും തിരൂരിൽ സ്ഥിരതാമസക്കാരനായ രാമകൃഷ്ണനുമാണ്  മരണപ്പെട്ടത്.

 രണ്ടു പേരുടെയും മൃതദേഹം ഉദുമൽപേട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

 തിരൂരിൽ നിന്നും പച്ചക്കറി എടുക്കാൻ വേണ്ടി പൊള്ളാച്ചിയിലേക്ക് പോയതായിരുന്നു ഇവർ .

  ഒതിമംഗലം തിരുപ്പൂർ റൂട്ടിൽ വച്ച്  രാത്രി 12മണിയോടെ  ഇവർ ഓടിച്ചിരുന്ന ദോസ്ത്ത്‌  സിമന്റ്   മായി പോകുകയായിരുന്ന മറ്റൊരു ലോറിയിൽ കൂട്ടിയിടിച്ച്  രണ്ടു പേരും തൽക്ഷണം  തന്നെ മരണപ്പെടുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post