എ.ടി.എം. കൗണ്ടറിൻ്റെ ഭാഗത്ത് നിന്ന് പുക ഉയരുന്നതു കണ്ട് ടൗണിലുള്ളവർ അഗ്നിരക്ഷ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കൗണ്ടറിനുള്ളിൽ കംപ്യൂട്ടർ, സ്വിച്ച് ബോർഡ് എന്നിവയുള്ളിടത്താണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസും സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി
