Trending

ഒപ്പിടാൻ കൈക്കൂലി : പഞ്ചായത്ത് ഓവര്‍സീയർ വിജിലന്‍സ് പിടിയില്‍




താമരശ്ശേരി:കെട്ടിട ഉടമയോട് കൈക്കൂലി വാങ്ങിയ സർക്കാരുദ്യോഗസ്ഥനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഗ്രേഡ്‌ സെക്കന്റ് ഓവര്‍സീയർ താമരശ്ശേരി സച്ചിതാനന്ദം വീട്ടിൽ പി. സുധി (52) ആണ് പിടിയിലായത്. 

വയനാട് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍സ് ബ്യൂറോ സ്‌ക്വാഡാണ്  കൈക്കൂലി സഹിതം സുധിയെ പിടിച്ചത്.

 ഒരു വർഷത്തോളം കെട്ടിട നിർമ്മാണം വൈകിപ്പിച്ചതിനെ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.

 തുടർന്ന് ഇന്ന് ഓവർസീയറെ സൈറ്റിൽ കൂട്ടികൊണ്ട് പോയി 5000 രൂപ കൈക്കൂലിയായി നൽകി. ഈ പണമാണ് വിജിലൻസ് സംഘം തെളിവ് സഹിതം പിടികൂടിയത്.

വയനാട് വിജിലൻസ് യൂണിറ്റിലെ ഇൻസ്‌പെക്ടർ മാരായ ശശിധരൻ,ജയപ്രകാശ്, എന്നിവരുടെ നേതൃത്വത്തിൽ  എഎസ്ഐ മാരായ റെജി, സുരേഷ്, ജോൺസൺ, ഗിരീഷ്,എന്നിവരും എസ്.സി.പി ഒ മാരായ പ്രദീപ്,ഗോപാലകൃഷ്ണൻഷാജഹാൻ ,ബിനോയ്‌, ബാലൻ, അജിത്ത്, സുഭാഷ്, സുബിൻ, മുരളി,സുബിൻ പി. എൻ, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പുടികൂടിയത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post