Trending

എ ഐ ടി യു സി സായാഹ്ന ധർണ്ണ നടത്തി


താമരശ്ശേരി : പെട്രോളിയം ഉല്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് എ ഐ ടി യു സി കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.

 താമരശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി സി പി ഐ മണ്ഡലം സെക്രട്ടറി ടി എം പൗലോസ് ഉദ്ഘാടനം ചെയ്തു. കെ സോമൻ അധ്യക്ഷത വഹിച്ചു. 

എ ഐ ടി യു സി സംസ്ഥാന കൗൺസിൽ അംഗം കെ ദാമോദരൻ, കെ മനോജ് കുമാർ പി ടി സി ഗഫൂർ , പി ഉല്ലാസ് കുമാർ , ഗിരീഷ് വലിയ പറമ്പ്, സി എൽ ഷാജു, ദിലീപ് അടിവാരം, ടി പി ഗോപാലൻ എന്നിവർ സംസാരിച്ചു.

 സോമൻ പിലാത്തോട്ടം, എ എസ് സുഭീഷ് ,രാജൻ പുതു വയൽ, വി കെ അഷ്റഫ്, എൻ രവി , ഹമീദ് ചേളാരി എന്നിവർ നേതൃത്വം നൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post