താമരശ്ശേരി : കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ പുറായിൽ ശാഖ യൂത്ത് ലീഗ് കമ്മറ്റി നിൽപ്പ് സമരം നടത്തി . സമര പരിപാടി യൂത്ത് ലീഗ് പഞ്ചായത്ത് മു ൻ ജന: സിക്രട്ടറി പി.പി. ജുബൈർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡണ്ട് സത്താർ പുറായിൽ അധ്യക്ഷനായിരുന്നു. സമരപരിപാടിയിൽ . കെ.പി.മുഹമ്മദ് ഹാജി, ടി.സി.അബൂബക്കർ , നാസർ കെ.പി. സി.ടി. മൊയ്തീൻ ,പി.കെ. ഷരീഫ് , റഹീം കെ.പി. റഫീഖ് .സി.ടി., ജലീൽ കെ.പി. അഷ്റഫ് സി.പി. ശറഫുദ്ധീൻ ഇ.സി. എന്നിവർ സംസാരിച്ചു നുഫ്മാൻ സി.പി. സ്വാഗതവും അൻവർ പി.കെ. നന്ദിയും പറഞ്ഞു
മുസ്ലിം യൂത്ത് ലീഗ് നിൽപ്പ് സമരം; പള്ളിപ്പുറം - വാടിക്കൽ ടൗൺ കമ്മറ്റി സംഘടിപ്പിച്ചു
*താമരശ്ശേരി*: കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ നയത്തിൻറ ഭാഗമായുള്ള വിലക്കയറ്റത്തിനെതിരെ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആഹ്വാനം ചെയ്ത നിൽപ്പ് സമരം പള്ളിപ്പുറം- വാടിക്കൽ ടൗൺ യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിച്ചു.
യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി നദീർ അലിയുടെ അദ്ധ്യക്ഷതയിൽ മുജീബ് ആവിലോറ ഉദ്ഘാടനം ചെയ്തു.
കെ.പി മുഹമ്മദ്, നാസർ ഭാവി, കെ.പി.എസ് നാസർ തുടങ്ങിയ വാടിക്കൽ ടൗൺ മുസ്ലിം ലീഗ് ഭാരവാഹികൾ നിൽപ്പ് സമരത്തിന് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.
സിറാജ് കാട്ടിൽപ്പീടിക,കെ.പി അബൂബക്കർ, മുദ്ദസ്സിർ വി.സി, ഹാഫിസ് കെ.പി, മാസ്സിൻ ഒതയോത്ത് എന്നിവർ നേതൃത്വം നൽകി.
ജാസിർ പി സ്വാഗതവും അനു എ.പി നന്ദിയും പറഞ്ഞു.
Tags:
Latest News

