Trending

ബില്ല് അടച്ചില്ല; വൈദ്യുതി വിഛേദിച്ചദിൻ്റെ പേരിൽ കെ എസ് ഇ ബി ജീവനക്കാരനെ ഓഫീസിൽ കയറി മർദ്ദിച്ചെന്ന് പരാതി, പരിക്കേറ്റ വീട്ടുടമസ്ഥനും ചികിത്സ തേടി.


പുതുപ്പാടി: ബിൽ അടക്കാത്തതിൻ്റെ പേരിൽ വൈദ്യുതി വിഛേദിച്ചതിനെ തുടർന്ന് വീട്ടുടമ പുതുപ്പാടി KSEB ഓഫീസിൽ കയറി ബഹളമുണ്ടാക്കുകയും, ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്തതായി പരാതി.

മർദ്ദനമേറ്റ പുതുപ്പാടി  KSEB ജീവനക്കാരൻ രമേഷൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നു വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം.

ബിൽ അടക്കാത്തതിനെ തുടർന്ന് എലോക്കര നാലേക്കർ സ്വദേശി നഹാസിൻ്റെ വീട്ടിലെ വൈദ്യുതി വിഛേദിച്ചിരുന്നു.ഇതേ തുടർന്ന് വൈകുന്നേരം അഞ്ചര മണിക്കാണ് പണമടക്കാൻ നഹാസ് KSEB ഓഫീസിൽ എത്തിയത്. എന്നാൽ ഇടപാട് സമയം കഴിഞ്ഞതിനാൽ ഓൺലൈൻ വഴി പണമടച്ച് വന്നാൽ വൈദ്യുതി പുന:സ്ഥാപിക്കാമെന്ന് ജീവനക്കാർ മറുപടി നൽകി.എന്നാൽ തൻ്റെ "ഗൂഗിൾ പേയിൽ" പണമില്ലെന്നും, കൈയിലുള്ള പണം സ്വീകരിച്ച് വൈദ്യുതി പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു, ഇത് പ്രായോഗികമല്ലായെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന സീനിയർ സൂപ്രണ്ടുമായി ഏറെ നേരം വാക്കേറ്റമുണ്ടായി, ഇതിനിടയിൽ മറ്റു ജീവനക്കാരും ഇടപെട്ടു.ഇതിനിടെ നാട്ടുകാരിൽ ഒരാൾ പ്രശ്നത്തിൽ ഇടപെട്ട് ഓൺലൈൻ വഴി പണം അടക്കാനുള്ള കാര്യങ്ങൾ ചെയ്തു.ഇതോടെ പിരിഞ്ഞു പോകുന്ന അവസരത്തിൽ ഓഫീസിൻ്റെ താഴെ നിലയിൽ വെച്ച് തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് രമേഷൻ പറഞ്ഞു. തൻ്റെ മേലുദ്യോസ്ഥനുമായി ഉണ്ടായ വാക്കേറ്റത്തിനിടയിൽ ഇടപെട്ടതാണ് തനിക്കെതിരെ ആക്രമമുണ്ടാവാൻ കാരണമെന്നും, നഹാസ് പുറത്ത് പോയ ശേഷം പിന്നീട് കൂടുതൽ ആളുകളുമായി ഒഫീസിൽ എത്തിയതായും ജീവനക്കാർ പറഞ്ഞു.


എന്നാൽ വീട്ടിലെ വൈദ്യുതി മീറ്ററിൽ എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞ് തന്നെ ഓഫീസിൽ നിന്നും വിളിച്ച് അഡ്രസ് ചോതിച്ചതായും, ആ സമയത്ത്  വൈദ്യുതി കട്ട് ചെയ്യുന്ന വിവരം പറഞ്ഞിരുന്നില്ലയെന്നും,  വീട്ടിൽ ആളുകൾ ഉണ്ടായിട്ടും അവരോട്  ഒരു വാക്ക് പോലും പറയാതെ വൈദ്യുതി മീറ്ററിലേക്കുള്ള വയർ മുറിച്ചുമാറ്റിയതായും നഹാസ് പറഞ്ഞു.

ഫോൺ വിളിച്ച അവസരത്തിൽ ഫീസ് ഊരാനാണോ എന്ന് ജീവനക്കാരനോട് ചോദിച്ചതായും, പണം അടക്കേണ്ട അവസാന തിയ്യതി തനിക്കറിയില്ലെന്നും, ഫീസ് ഊനാണെങ്കിൽ പറയണമെന്നും പറഞ്ഞിരുന്നു, എന്നാൽ അതിനല്ലാ എന്നാണ് മറുപടി പറഞ്ഞിരുന്നത്. ഉച്ചക്ക് ഒരു മണിക്കായിരുന്നു വിളിച്ചിരുന്നത്.

വൈകുന്നേരം വീട്ടിൽ നിന്നും മാതാവ് വിളിച്ച് നമുക്ക് മാത്രം കരണ്ടില്ലെന്ന് പറഞ്ഞു. ഫീസ് ഊരിയതായും കണ്ടില്ല, ഇതേ തുടർന്ന് തന്നെ വിളിച്ച ജീവനക്കാരനെ തിരിച്ചുവിളിച്ചപ്പോഴാണ് മീറ്ററിലേക്കുള്ള വയർ കട്ട് ചെയ്ത വിവരം അറിയുന്നത്.തുടർന്ന് അദ്ദേഹത്തിൻ്റെ നിർദേശപ്രകാരം സീനിയർ സൂപ്രണ്ടിനെ ചെന്നുകണ്ടു.

പണം സ്വീകരിക്കാനുള്ള സമയം കഴിഞ്ഞതിനാൽ ഓൺലൈനായി പണം അടച്ചു വന്നാൽ വൈദ്യുതി പുന:സ്ഥാപിക്കാമെന്നും അല്ലാതെ തൻ്റെ കാര്യങ്ങൾ നോക്കുന്ന പണിയല്ല എനിക്കെന്നും, അദ്ദേഹം പറഞ്ഞതായും നഹാസ് പറഞ്ഞു.തൻ്റെ ജോലി സമയം കഴിഞ്ഞതിനാൽ പോകുകയാണെന്ന് പറഞ്ഞ് എന്തെങ്കിലും പറയാനാണെങ്കിൽ അവിടെ പറഞ്ഞാൽ മതി എന്ന് പറഞ്ഞ് മറ്റൊരാളെ കാണിച്ചു തന്നു.

ഇവിടെ വെച്ച് സുപ്രണ്ടും, ജീവ കാര്യമായും വാക്കുതർക്കമുണ്ടായി, വഹളം  തുടർന്നപ്പോൾ ടി.കെ നാസർ എന്ന പൊതുപ്രവർത്തകൻ എത്തുകയും പ്രശ്ന പരിഹാരത്തിന് പോംവഴി കണ്ടെത്തുകയും ചെയ്തു.

 ഓഫീസിൽ നിന്നും മടങ്ങുന്നതിനിടെ മോശമായി പെരുമാറിയ ജീവനക്കാരനുമായി വാക്കേറ്റമുണ്ടാവുകയും, തന്നെ കമ്പി കൊണ്ട് അടിക്കുകയും, പരിസരത്ത് ഉണ്ടായിരുന്ന മറ്റൊരാൾക്കും അടി കൊണ്ട് പരിക്കേറ്റതായും നഹാസ് പറഞ്ഞു.
നഹാസും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.











ജോലി സ്ഥലത്തായിരുന്ന ഞാൻ വീട്ടിൽ എത്തിയ ഉടനെ KSEB ഓഫീസിൽ പോയി പണം അടക്കാൻ തയ്യാറായതായും, സമയം വൈകിയ കാരണം സ്വീകരിക്കാൻ തയ്യാറായില്ല എന്നും, തന്നോട് മോശമായി പെരുമാറിയതായും ,ഇതേ തുടർന്നാണ് വാക്കേറ്റം നടന്നതെന്നും നഹാസ് പറഞ്ഞു.ജീവനക്കാർ ചേർന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് മർദ്ദിച്ചതിനെ തുടർന്ന് തൻ്റെ കാലിന് പരിക്കേറ്റെന്നും നഹാസ് പറഞ്ഞു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post