Trending

കാറ്റിലും മഴയിലും കൊടുവള്ളി മേഖലയില്‍ വ്യാപക നാശ നഷ്ടം


 കിഴക്കോത്ത് പന്നൂരില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്ന് യുവതിക്ക് പരുക്ക്. പന്നൂര്‍ കണ്ടംപാറക്കല്‍ സൈനബിയുടെ വീടാണ് തകര്‍ന്നത്. സൈനബിയുടെ മകന്‍ സിദ്ദീഖിന്റെ ഭാര്യ ഷമീറക്കാണ് പരുക്കേറ്റത്. അയല്‍വാസിയുടെ പറമ്പിലെ തെങ്ങാണ് കാറ്റില്‍ നിലംപൊത്തിയത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. തേങ്ങയും മേല്‍ക്കുരയുടെ ഓടും ഷമീറയുടെ തലയിലും ദേഹത്തും പതിക്കുകയായിരുന്നു. സൈനബി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പന്നൂര്‍, ആരാമ്പ്രം എന്നിവിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മലയോരത്ത് ശക്തമായ തുടരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post