Trending

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; പ്രതിയെ അറസ്റ്റ് ചെയ്തു


ഗുരുവായൂർ: ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോൺ കോൾ പരിഭ്രാന്തി സൃഷ്ടിച്ചു. ശനിയാഴ്ച രാത്രി ഒമ്പതിനാണ് തിരുവനന്തപുരം പൊലീസ് കൺട്രോൾ സെല്ലിലേക്ക് സന്ദേശമെത്തിയത്.

 തുടർന്ന് പൊലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ ഒഴിപ്പിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ വ്യാജഭീഷണിയാണെന്ന് കണ്ടെത്തി. 

വ്യാജ സന്ദേശത്തിന് പിന്നിലുള്ളയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. ​ഗുരുവായൂർ നെന്മിനിയിൽ താമസിക്കുന്ന സജീവൻ കോളിപ്പറമ്പിൽ എന്നയാളാണ് ഫോൺ സന്ദേശത്തിന് പിന്നിൽ.

  കലക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരിൽ നേരത്തേ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post