താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരി കാരാടിയിലാണ് ദേശീയ പാതയിൽ റോഡ് പൊട്ടിപൊളിഞ്ഞ് കുഴി രൂപപ്പെട്ടത്.
ഇന്നു രാവിലെ കുഴിയിൽ നിരങ്ങി വീണ സ്കൂട്ടർ യാത്രക്കാരി ബസ്സിന് അടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.
റോഡ് തകർന്ന് മെറ്റൽ പരന്ന് കിടക്കുന്നത് കാരണം കുഴി കാണുമ്പോൾ ബ്രക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളാണ് ഇവിടെ നിരങ്ങി വീഴുന്നത്.
രാവും ,പകലുമായി നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.
കുഴി മൂലം ഗതാഗത തടസ്സവും പതിവാണ്.
സ്ത്രീകളും, കുട്ടികളുമടക്കമുള്ളവർക്ക് പരിക്കേൽക്കുന്നത് പതിവായിട്ടും കുഴിയടക്കുന്നതിനായി യാതൊരു നടപടിയും ദേശീയ പാത അധികൃതർ സ്വീകരിച്ചിട്ടില്ല.
താമരശ്ശേരി പുതിയ ബസ്സ് സ്റ്റാൻ്റിൽ നിന്നും വാഹനങ്ങൾ പുറത്തേക്ക് വരുന്ന ജംഗ്ഷനിലാണ് ഈ അപകടകെണി രൂപപ്പെട്ടത്.
