താമരശ്ശേരി: പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് ജോയിന്റ് കൗൺസിൽ താമരശ്ശേരി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം യു കബീർ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡണ്ട് ചന്ദ്രൻ വട്ടോളി അധ്യക്ഷത വഹിച്ചു. തടഞ്ഞുവെച്ച ജീവനക്കാരുടെ ആനുകൂല്യങ്ങളായ ഡി എ കുടിശ്ശികയും ലീവ് സറണ്ടറും പുനസ്ഥാപിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ജില്ലാ ട്രഷറർ ടി രത്നദാസ് സംഘടനാ റിപ്പോർട്ടും മേഖല സെക്രട്ടറി ശശിധരൻ കുളങ്ങര പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ജില്ലാ ജോ.സെക്രട്ടറി കെ പി അഖിലേഷ് , പി കെ നൂറുദ്ദീൻ , പി വി തങ്കമ്മ, സി ധന്യ, പ്രവീൺ, എം കെ ജോസഫ് പി കെ ശ്രീജ എന്നിവർ സംസാരിച്ച . മുൻ മേഖലാ പ്രസിഡണ്ട് പി വി തങ്കമ്മയ്ക്ക് സമ്മേളനത്തിൽ യാത്രയപ്പ് നൽകി.
ഭാരവാഹികളായി ചന്ദ്രൻ വട്ടോളി (പ്രസി.) അനിൽ, ബിന്ദു വർമ്മ (വൈ.പ്രസി.) എം കെ ജോസഫ് (സെക്ര.) സി ധന്യ ( ജോ.സെക്ര.) ഇ കെ ഷാജു (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
