Trending

പനംതോട്ടത്തിൽ ഭരതൻ്റെ നിര്യാണം; വ്യാപാരികൾ അനുശോചന യോഗം ചേർന്നു


താമരശ്ശേരി: താമരശ്ശേരി ചുങ്കത്തെ പീബീസ് ഇൻട്രസ്റ്റീൽസ് ഉടമയും, വ്യാപാരി സംഘടനാ ഭാരവാഹിയുമായിരുന്ന പനംതോട്ടത്തിൽ ഭരതൻ്റെ നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂനിറ്റ് കമ്മിറ്റി അനുശോചിച്ചു.


ചുങ്കം വ്യാപാരഭവനിൽ നടന്ന അനുശോചന യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻ്റ് എ പി ചന്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഒ കുട്ടൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

വാർഡ് മെമ്പർമാരായ എ.പി സജിത്, വി.എം വള്ളി ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കുട്ടി മോൻ
,ടി പി ഷരീഫ്, പി.സി റഹീം, ജോൺസൺ ചക്കാട്ടിൽ,
പൊതു പ്രർത്തകരും, സഹപ്രവർത്തകരും സുഹൃത്തുക്കളുമായ,
എടവലം ഷമീർ, വി കെ ബാലകൃഷ്ണൻ, ബേബി തോമസ്, ഒ പി വേലായുധൻ, മജീദ് താമരശ്ശേരി, പി എം സാജു, ഷാജി ജോൺ എന്നിവർ സംസാരിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post