Trending

സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.




 താമരശ്ശേരി : താലൂക്ക് സപ്ലൈ ഓഫീസർ ഡോ. വിനോദിന്റെ നേതൃത്വത്തിൽ താലൂക്കിലെ കൂടരഞ്ഞി അങ്ങാടിയിലെ പൊതുവിപണി സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 

പല ചരക്കു കടകൾ, ഹോട്ടലുകൾ പച്ചക്കറി കടകൾ , ബേക്കറികൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും അവശ്യ ലൈസൻസുകൾ സൂക്ഷിക്കാത്തവർക്കെതിരെയും നടപടി സ്വീകരിക്കുവാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് റിപ്പോർട്ട് നൽകും.
 ഹോട്ടലുകൾ, ചായക്കടകൾ എന്നിവ അമിത വില ഈടാക്കരുതെന്ന് നിർദ്ദേശം നൽകി. സർക്കാറിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായാണ് പരിശോധന. വരും ദിവസങ്ങളിൽ താലൂക്കിന്റെ മറ്റു ഭാഗങ്ങളിലും പരിശോധനകൾ നടക്കും. വിഷു, പെരുന്നാൾ, ഈസ്റ്റർ എന്നിവയോടനുബന്ധിച്ച് വില വർധനവ് തടയാനാണ് പരിശോധനകൾ നടത്തുന്നതെന്ന് സപ്ലൈ ഓഫിസർ അറിയിച്ചു. 

റേഷനിങ് ഇൻസ്പെക്ടർമാരായ എ അബ്ദുസമദ്, പി കെ ശോഭന , ഡ്രൈവർ എ സുരേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post