Trending

വിദ്വേഷമാനസർക്ക് ദൈവകാരുണ്യം ലഭിക്കില്ല. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ





താമരശ്ശേരി:
വിദ്വേഷമാനസർക്ക് ദൈവകാരുണ്യം ലഭിക്കുകയില്ല. എല്ലാവരോടും നന്മ നിറഞ്ഞ മനസ്സോടെ സഹവർത്തിക്കുകയും, മറ്റുള്ളവരെ പ്രയാസത്തിൽ സഹായിക്കുവാൻ മനസ് കാണിക്കുകയും ചെയ്യണമെന്ന്  സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസല്യാർ കാന്തപുരം പറഞ്ഞു.  
വിശുദ്ധ റമളാൻ, വിശുദ്ധ ഖുർആൻ എന്ന പ്രയേത്തിൽ
 കേരള മുസ്ലിം ജമാഅത്ത് റമളാൻ ക്യാമ്പയിൻ്റെ ഭാഗമായി എസ് വൈ എസ് താമരശ്ശേരി സോൺ സംഘടിപ്പിക്കുന്ന റഹ്മത്തുള്ള സഖാഫി എളമരത്തിൻ്റെ ത്രിദിന റമളാൻ പ്രഭാഷണത്തിൽ 
ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
  സ്വാഗത സംഘം ചെയർമാൻ അഹമ്മദ് കുട്ടി ഹാജി പനക്കോട് അദ്ധ്യക്ഷത വഹിച്ചു. എ പി അ‌ൻവർ സഖാഫി വി ഓ ടി, ബി സി ലുഖ്മാൻ ഹാജി, സി   മൊയ്തീൻ കുട്ടി ഹാജി, മുനീർ സഅദി, സാബിത്ത് അബ്‌ദുള്ള സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
റഷീദ് ഒടുങ്ങാക്കാട് സ്വാഗതവും അബ്ദുള്ള ലത്തീഫി നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post