Trending

കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കില്ലെന്ന് സുധാകരന്‍; 'സാധാരണ ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നു'


കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകലുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കുന്നില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ലെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചു വരവ് ഉണ്ടാകിലെന്നും കെ സുധാകരന്‍ ഓര്‍മ്മപ്പെടുത്തി. കോട്ടയം ജില്ലാ നേതൃയോഗത്തിലാണ് കെ സുധാകരന്റെ കടുത്ത വിമര്‍ശനം.
ഏറ്റവും മോശം സംഘടനാ പ്രവര്‍ത്തനം കോട്ടയത്താണെന്ന് കുറ്റപ്പെടുത്തിയ ശേഷമായിരുന്നു സുധാകരന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയത്. സാധാരണക്കാരില്‍ നിന്ന് അകലുകയാണ് കോണ്‍ഗ്രസ്. കൊഴിഞ്ഞുപോക്ക് വ്യാപകമാണ്. സാമുദായിക സാമൂഹിക സംഘടനകള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപെട്ടു. പ്രശ്‌നങ്ങളുടെ കാരണവും സുധാകരന്‍ തന്നെ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന മധ്യകേരളത്തില്‍ പാര്‍ട്ടിക്കുണ്ടായ കടുത്ത തിരിച്ചടിയിലെ അതൃപ്തി സുധാകരന്‍ മറച്ചു വെച്ചില്ല. ശക്തി കേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തനം പോലും ഇല്ലാത്ത അവസ്ഥയാണിന്നെന്നു സുധാകരന്‍ കുറ്റപ്പെടുത്തി.
വാചക കസര്‍ത്തുകൊണ്ടു കാര്യമില്ലെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളുമായി വരുന്നവരെ സഹായിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. പ്രതിപക്ഷ നേതാവുമായി പരസ്യ യുദ്ധം പ്രഖ്യാപിച്ച ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് പിണക്കം മറന്ന് നേതൃയോഗത്തില്‍ പങ്കെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post