കോട്ടയം:|മംഗളഗിരി ഒറ്റയീട്ടി റോഡിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തീക്കോയി നമ്പുടാകത്ത് സുനീപ് (30) ആണ് മരിച്ചത്. ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ സമാന്തര പാതയായ മംഗളഗിരി ഒറ്റയീട്ടി റോഡിലെ മഞ്ഞപ്പാറയിൽ ബുധനാഴ്ച നാല് മണിയോടെയാണ് അപകടമുണ്ടായത്. ഒറ്റയീട്ടിയിലെ ബന്ധു വീട്ടിലേയ്‌ക്ക് പോകുവായിരുന്നു സുനീപ്. മഞ്ഞപ്പാറയിലെത്തിയപ്പോൾ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണ വിട്ട കാർ റോഡിന്റെ വലതുവശത്തെ തിട്ടയിലിയിടിച്ചതിന് ശേഷം ഇടതുവശത്തെ കൊക്കയിലേയ്‌ക്ക് മറിയുകയായിരുന്നു.
സുനീപ് മാത്രമാണ് കാറിലുണ്ടായിരുന്നത്. 400 അടിയോലം താഴ്ചയിലേയ്ക്കാണ് കാർ മറിഞ്ഞത്. പ്രദേശവാസികളായ തൊഴിലാളികളാണ് കാറിൽ നിന്ന് സുനീപിനെ പുറത്തെടുത്തത്. ഉടൻതന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഈരാറ്റുപേട്ട പോലീസും അഗ്നിരക്ഷാ സേനയയും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.മൃതുദേഹം പാല ഗവണ്മെന്റ് താലൂക് ആശുപത്രിയിൽ. പിതാവ്: ജോയി ആന്റണി. മാതാവ്: ലില്ലിക്കുട്ടി. സഹോദരങ്ങൾ: സുമോദ്, സുബീഷ്.
